ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനില്‍ക്കുന്ന അതിർത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്.

ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ആണ് അഗ്നി അഞ്ചിന്റേത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാന്‍ കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. 

അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3-അഗ്നി 4 2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി. 

Content Highlights: Agni-V Ballistic Missile Successfully Tested