കോടതി 'ലക്ഷ്മണ രേഖ' കടക്കരുതെന്ന് അറ്റോര്‍ണി ജനറല്‍


എല്ലാവരും, ജുഡീഷ്യറി ഉള്‍പ്പെടെ അവരവരുടെ ലക്ഷ്മണ രേഖ തിരിച്ചറിയുകയും ആത്മപരിശോധനയ്ക്ക് തയ്യാറാകുകയും വേണം

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികള്‍ 'ലക്ഷ്ണ രേഖ' തിരിച്ചറിയണമെന്നും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി.

എല്ലാവരും, ജുഡീഷ്യറി ഉള്‍പ്പെടെ അവരവരുടെ ലക്ഷ്മണ രേഖ തിരിച്ചറിയുകയും ആത്മപരിശോധനയ്ക്ക് തയ്യാറാകുകയും വേണം. റോത്തഗി പറഞ്ഞു.

ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് അറ്റോര്‍ണി ജനറലിന്റെ പരമാര്‍ശമെന്നത് ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ കോടതികള്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുന്നില്ലെന്നും ജഡ്ജിമാരെ നിയമിക്കുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം.

എന്നാല്‍ സര്‍ക്കാര്‍ ഈ വര്‍ഷം മാത്രം 120 നിയമനങ്ങള്‍ നടത്തിയതായും ജഡ്ജിമാരെ നിയമിക്കലും സ്ഥലം മാറ്റവുമെല്ലാം തീരുമാനിക്കുന്നത് പ്രത്യേക കൊളീജിയമോ അല്ലെങ്കില്‍ സുപ്രീംകോടതിയിലെ തന്നെ മുതിര്‍ന്ന ജഡ്ജിമാരുടെ പ്രത്യേക പാനലോ ആണെന്നും ഇതിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented