Photo: twitter.com|ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓഫീസുകളില്‍ തിരിച്ചെത്തി തുടങ്ങി. 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി തുടരാനാണ് എല്ലാ സാധ്യതയും. നാളെ രാവിലെ പത്തു മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ 'ജീവിതവും സമ്പദ് വ്യവസ്ഥയും പ്രധാനമാണ്' എന്ന നയം സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ഡി.വി. സദാനന്ദ ഗൗഡ, അര്‍ജുന്‍ മുണ്ട, ഗിരാജ് സിംഗ്, ധര്‍മേദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, കിരണ്‍ റിജിജു എന്നിവര്‍ ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മന്ത്രിമാര്‍ക്ക് പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് ചില ജോലിക്കാരും തിങ്കളാഴ്ച മുതല്‍ ജോലിയില്‍ ചേര്‍ന്നു. 50 ശതമാനം ഉദ്യോഗസ്ഥരോട് അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ മന്ത്രിമാര്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
'മുതിര്‍ന്ന ഉദ്യോഗസ്ഥരും ആവശ്യമായ മിനിമം സ്റ്റാഫും മാത്രമാണ് ഇന്നു മുതല്‍ ഓഫീസിലേക്ക് വരുന്നത്. കോവിഡ് -19 സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പാലിക്കും - മന്ത്രി കിരണ്‍ റിജിജു വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
ഓഫീസിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ മന്ത്രിമാരെയും ഉദ്യോഗസ്ഥരേയും ശരീരോഷ്മാവ് അടക്കം പരിശോധിച്ചിരുന്നു. ഗേറ്റില്‍ അവരുടെ വാഹനങ്ങള്‍ അണുനശീകരണവും നടത്തി.
Content Highlights: After PM Narendra Modi's 'Jaan bhi jahaan bhi' call, ministers return to work on April 13


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..