എ.എൻ.ഐ ട്വീറ്റ് ചെയ്ത ചിത്രം | Photo: twitter.com|ANI
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യക്കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെയും ഖാന് മാര്‍ക്കറ്റ് പ്രദേശങ്ങളിലെയും മദ്യവില്‍പ്പന ശാലകളുടെ ചിത്രങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
'കുത്തിവയ്പ്പുകള്‍ സഹായിക്കില്ല, പക്ഷേ മദ്യം സഹായിക്കും. മദ്യപിക്കുന്നവരെല്ലാം സുരക്ഷിതമായിരിക്കും. മരുന്നുകള്‍ ഞങ്ങളെ സഹായിക്കില്ല, പക്ഷേ മദ്യം സഹായിക്കും'- മദ്യ കടയ്ക്ക് പുറത്ത് കണ്ട ഒരു സ്ത്രീ ഹിന്ദിയില്‍ പറഞ്ഞു. ഇവരുടെ ദൃശ്യവും എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല.
Content Highlights: After lockdown announcement in Delhi, hundreds queue up outside alcohol shops
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..