കേരളത്തിനു പിന്നാലെ ഹരിയാണ ഘടകവും പിരിച്ചുവിട്ട് AAP; പുതിയനേതൃത്വത്തെ തിരഞ്ഞെടുക്കാനെന്ന് വിശദീകരണം


ഡോ. സുശീൽ ഗുപ്ത എം.പി | ഫോട്ടോ: PTI

ചണ്ഡീഗഡ്: കേരളാ ഘടകത്തിനു പിന്നാലെ ഹരിയാണ ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാര്‍ത്താക്കുറിപ്പിലൂടെയാണ് മുഴുവന്‍ ഭാരവാഹികളേയും പിരിച്ചുവിട്ടതായി അറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് പാര്‍ട്ടി വക്താവിന്റെ വിശദീകരണം.

ബൂത്ത് തലം മുതല്‍ കേഡര്‍ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തിരഞ്ഞെടുക്കുന്നതിനാണ് പിരിച്ചുവിടല്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകം പിരിച്ചു വിട്ടെങ്കിലും നേതാക്കള്‍ പഴയപടി തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ ഹരിയാണയില്‍ ശക്തമായ ഒരു അടിത്തറയുണ്ടാക്കിയെടുക്കാന്‍ ആം ആദ്മി കഠിന പ്രയത്‌നത്തിലായിരുന്നു. യോഗേന്ദര്‍ യാദവും നവീന്‍ ജയ്ഹിന്ദുമായിരുന്നു തുടക്കത്തില്‍ പാര്‍ട്ടിയുടെ പതാകാവാഹകര്‍. എന്നാല്‍ 2014-ല്‍ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയോടെ യോഗേന്ദര്‍ യാദവ് അപ്രതീക്ഷിതമായി പാര്‍ട്ടി നേതൃസ്ഥാനം വിട്ടു. 2019 -ലും വോട്ടു വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ആം ആദ്മിയ്ക്കു കഴിയാതെവന്നതോടെ നവീന്‍ ജയ്ഹിന്ദും കളമൊഴിഞ്ഞു. അതോടെയാണ് ഹരിയാണയുടെ ചുമതല സുശീല്‍ ഗുപ്തയുടെ കൈകളിലേക്കെത്തുന്നത്.

പഞ്ചാബിലെ വിജയത്തോടെ കോണ്‍ഗ്രസ് നേതാവ് ചിത്ര സര്‍വാരയുള്‍പ്പടെയുള്ള നേതാക്കള്‍ ആം ആദ്മിയിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി ഹരിയാണയിലെ യൂണിറ്റുകളുടെ സമ്പൂര്‍ണ പുനഃസംഘടന നടത്താനുള്ള ആലോചനയിലായിരുന്നു പാര്‍ട്ടി.

കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടി കേരളാഘടകത്തെ പിരിച്ചുവിട്ടത്. കേരളത്തിലെ പാര്‍ട്ടി ഘടകത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത് എന്നായിരുന്നു വിശദീകരണം. കേരളാ ഘടകത്തിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

Content Highlights: after kerala unit aam aadmi party dissolves its haryana unit too ahead assembly polls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented