തെഹ്രി ഗർവാലിലിലെ വിള്ളലുണ്ടായ കെട്ടിടം | Photo: ANI
തെഹ്രി ഗര്‍വാല്‍ (ഉത്തരാഖണ്ഡ്): ജോഷിമഠ് നഗരത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാലിലും ഭൂമി ഇടിയുന്നതായി പരാതി. ആശങ്കാകുലരായ നാട്ടുകാര്‍ പ്രദേശത്ത് അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടലുണ്ടാവണം എന്ന് ആവശ്യപ്പെട്ടു.
തെഹ്രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടത്തിലെ വിള്ളലുകളും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നത്. ചമ്പ തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. ഇവിടെ നിലവില്‍ ആറോളം വീടുകള്‍ അപകട ഭീതിയിലാണ്.
ചമ്പയിലെ 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
തുരങ്കം മൂന്ന് നാല് മീറ്റര്‍ നിര്‍മിച്ചപ്പോള്‍ തന്നെ തന്റെ വീട്ടില്‍ വിള്ളലുണ്ടായെന്ന് ചമ്പ തുരങ്കത്തിന് സമീപം താമസിക്കുന്ന ദിനേശ് പ്രസാദ് കൊട്ടിയാല്‍ പറഞ്ഞു. പിന്നീട് വീട് പുതുക്കി പ്പണിതതിന് ശേഷവും ഈ പ്രശ്നം തുടരുകയാണെന്നും ദിനേശ് പറഞ്ഞു. സ്മാര്‍ട് സിറ്റി സ്കീമിന്റെ ഭാഗമായി നിര്‍മിച്ച പൈപ്പ് ലൈന്‍ ചോര്‍ച്ചയും വിള്ളലിന് കാരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
ജോഷിമഠിലും പ്രദേശത്തെ സര്‍ക്കാര്‍ നിര്‍മാണ പദ്ധതികളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന വിമര്‍ശനം വ്യാപകമായുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്.
Content Highlights: Joshimath, Uttarakhand's Tehri Garhwal, Cracks, Landslides
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..