ശശി തരൂർ | Photo: Mathrubhumi
ന്യൂഡല്‍ഹി: കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്ററി സമിതി ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
ഐ.ടി വിഭാഗം പാര്‍ലമെന്ററികാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടുമെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ട്വിറ്റര്‍ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ആരായുമെന്നും തരൂര്‍ വ്യക്തമാക്കി.
തനിക്കെതിരേയും ട്വിറ്റര്‍ നടപടി ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറോളം ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന രവിശങ്കര്‍പ്രസാദിന്റെ കുറിപ്പ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്കും സമാനമായ സാഹചര്യം ഉണ്ടായതായി തരൂര്‍ അറിയിച്ചത്.
ബോണി എമ്മിന്റെ റാസ്പുടിന്‍ ഡാന്‍സ് പങ്കുവെച്ച ട്വിറ്റ് ട്വിറ്റര്‍ നീക്കിയെന്നാണ് ശശി തരൂര്‍ പറയുന്നത്. ജാനകി ഓംകുമാറിനേയും നവീന്‍ റസാഖിനേയും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമുള്ള ഡാന്‍സ് വീഡിയോ ആണ് ട്വിറ്റര്‍ പകര്‍പ്പകവാശം ചൂണ്ടിക്കാട്ടി ഡിലീറ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് അണ്‍ലോക്കായതായും അദ്ദേഹം അറിയിച്ചു.
'ഡിസിഎംഎ(Digital Millennium Copyright Act of the USA (DCMA) നോട്ടീസിന് വീഡിയോ ഡിസേബിള്‍ ചെയ്യുന്നത് ധാരാളമാണ്. അക്കൗണ്ട് ലോക്ക് ചെയ്യുന്നത് വിവേകരഹിതമായ നടപടിയാണെന്നും ട്വിറ്റര്‍ ഇനിയും വളരെയധികം പഠിക്കാനുണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ട്വിറ്റുകളിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയതിനിടെയാണ് ഐ.ടി. മന്ത്രിയുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടത്. അടുത്തിടെ ചില ബി.ജെ.പി., ആര്‍.എസ്എസ്. ദേശീയ നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ താത്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..