Yogi Adityanath. Photo: PTI
ലഖ്നൗ: കോവിഡ് വ്യാപനത്തിനിടെ കൻവർ യാത്രയ്ക്ക് അനുമതി നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ നിലപാട് തിരുത്തി ഉത്തർപ്രദേശ് സർക്കാർ. കൻവർ യാത്ര റദ്ദാക്കാനായി യുപി സർക്കാർ തീർഥാടനത്തിന്റെ നടത്തിപ്പുകാരായ കൻവർ യൂണിയനുകളെ സമീപിച്ചു.
കോവിഡ് സാഹചര്യത്തിൽ തീർഥാടനം റദ്ദാക്കണമെന്ന കാര്യം കൻവർ യൂണിയനുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് യുപി സർക്കാർ. ചർച്ചകൾക്ക് ശേഷം തീർഥാടനം റദ്ദാക്കാനുള്ള തീരുമാനം കൻവർ യൂണിയനുകൾ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷവും കൻവർ യാത്ര റദ്ദാക്കിയിരുന്നു.
എല്ലാ പൗരൻമാരേയും ബാധിക്കുന്ന വിഷയമാണിതെന്നും ഭരണഘടനയും 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നും വെള്ളിയാഴ്ച കേസ് പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞിരുന്നു. കൻവർ യാത്രയ്ക്ക് ഒരുകാരണവശാലും അനുമതി നൽകാൻ കഴിയില്ലെന്നും തിങ്കളാഴ്ചയ്ക്കകം യുപി സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി സർക്കാർ നിലപാട് മാറ്റിയത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൻവർ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
content highlights:After Heavy Pushback, UP Govt Approaches Kanwar Unions for Cancellation of Pilgrimage This Year
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..