സഞ്ജയ് റാവുത്ത്, ശരദ് പവാർ | Photo: ANI
മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറുമായി ശിവസേന (യു.ബി.ടി.) നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് കൂടിക്കാഴ്ച നടത്തി. വ്യവസായി ഗൗതം അദാനി വ്യാഴാഴ്ച പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പവാര്‍-റാവുത്ത് കൂടിക്കാഴ്ച നടന്നത്.
പവാറിന്റെ സൗത്ത് മുംബൈയിലെ വസതിയായ സില്‍വര്‍ ഓക്കിലെത്തിയാണ് റാവുത്ത്, എന്‍.സി.പി. അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, എന്തുവിഷയമാണ് ഇരുവരും തമ്മില്‍ ചര്‍ച്ചചെയ്തത് എന്നകാര്യം വ്യക്തമല്ല.
പവാറിന്റെ വസതിയില്‍ നടന്ന അദാനി-പവാര്‍ കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിഗ്രൂപ്പിനെതിരേ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ പവാര്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കവേ ആയിരുന്നു പവാറിന്റെ ഈ നിലപാടുമാറ്റം. ഈ പശ്ചാത്തലത്തില്‍ അദാനി-പവാര്‍ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവുത്തുവുമായി പവാറിന്റെ കൂടിക്കാഴ്ച നടന്നത്.
Content Highlights: after gautam adani sanjay raut meets sharad pawar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..