Narendra Modi | Photo: PTI
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളും സേനയെ ആധുനികരിക്കുന്നതും സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയില്‍ ഞായറാഴ്ചയാണ് രാജ്യത്തെ ആദ്യ ഡ്രോണ്‍ (ആളില്ലാ ചെറുവിമാനം) ഭീകരാക്രമണം ഉണ്ടായത്. സ്‌ഫോടകവസ്തു പിടിപ്പിച്ച ഡ്രോണുകള്‍ ഞായറാഴ്ച പുലര്‍ച്ചെ 1.37-നും 1.43-നുമാണ് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചത്. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്നാഥ് സിങ്ങും കരസേനാമേധാവി ജനറല്‍ എം.എം. നരവണെയും ലഡാക്കില്‍ എത്താനിരിക്കേയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം (യു.എ.പി.എ.) കേസെടുത്തു. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. വ്യോമസേന, നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍, ഫൊറന്‍സിക് വിദഗ്ധര്‍, ജമ്മുകശ്മീര്‍ പോലീസ് എന്നിവയുടെ സംഘങ്ങളും അന്വേഷിക്കുന്നുണ്ട്.
Content Highlights: After drone attack, PM talks future hurdles of defence with Amit Shah, Rajnath Singh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..