വാറ്റുചാരായം കുടിച്ച് 'ഓഫായി' ആനക്കൂട്ടം; ചെണ്ടകൊട്ടി ഉണര്‍ത്തി കാട്ടിലേക്കയച്ച് വനംവകുപ്പ്‌


ചാരായമുണ്ടാക്കാന്‍ കാട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ കണ്ടത്

പ്രതീകാത്മക ചിത്രം | ANI

ഭുവനേശ്വര്‍: ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം മയങ്ങിപ്പോയത് മണിക്കൂറുകള്‍. 24 ആനകളാണ് കാട്ടില്‍ പ്രദേശവാസികള്‍ നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച 'കോട' കുടിച്ച് മയങ്ങിപ്പോയത്. ചാരായം വാറ്റാനായി മഹ്വ കാട്ടുപൂക്കള്‍ ഇട്ടുവെച്ച കോടയാണ് ആനക്കൂട്ടം കുടിച്ചത്.

കോടയില്‍ നിന്ന് ചാരായമുണ്ടാക്കാന്‍ കാട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ കണ്ടത്. കോട നിറച്ചുവെച്ച വീപ്പകള്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആനകള്‍ മയങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആനകളെ ഉണര്‍ത്തി ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെണ്ടകൊട്ടിയാണ് ആനക്കൂട്ടത്തെ ഉണര്‍ത്തിയത്. പിന്നീട് ആനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് പോയി.



അതേസമയം, ചാരായം കുടിച്ചുതന്നെയാണ് ആനകള്‍ മയങ്ങിപ്പോയതെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനകള്‍ അവിടെ വിശ്രമിച്ചതാവാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ആനകളെ കണ്ടെത്തിയ സ്ഥലത്തിന് സമീപം നേരത്തേയും ആനകള്‍ മയങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Content Highlights: After drinking country liquor, 24 elephants sleep for hours in Odisha forest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented