മൂന്നാം തവണയും യാത്രക്കാരെ വലച്ച് വന്ദേ ഭാരത്, ഇത്തവണ തകരാറിലായത് ട്രെയിനിന്റെ ചക്രം


വന്ദേഭാരത് ട്രെയിൻ (ഫയൽ ചിത്രം)

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ യാത്രക്കാരെ വലച്ച് വന്ദേ ഭാരത് എക്സ്പ്രസ്. പോത്തിന്‍കൂട്ടത്തില്‍ ഇടിച്ചുണ്ടായ അപകടത്തിനും പശുവുമായി ഇടിച്ച് അപകടത്തില്‍പ്പെട്ടതിനും പിന്നാലെ ട്രെയിനിന്റെ ചക്രം തകരാറിലായതാണ്‌ ഇത്തവണ യാത്രക്കാരെ കുഴപ്പിച്ചത്. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് വാരണസിയിലേക്കുള്ള യാത്രാമധ്യേയാണ് തകരാര്‍ നേരിട്ടത്.

ബെയറിങ് കുടുങ്ങിയത് മൂലം സി-8 കോച്ചിന്റെ ചക്രം തകരാറിലായത്‌ ശ്രദ്ധയില്‍പ്പെട്ട ഗ്രൗണ്ട് സ്റ്റാഫ്, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയും പിന്നീട്‌
നിയന്ത്രിത വേഗത്തില്‍ 20 കിലോമീറ്റര്‍ അകലെയുള്ള ഖുര്‍ജ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഇവിടെനിന്നും യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേയ്ക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.



വെള്ളിയാഴ്ച ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്തായിരുന്നു ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. ആദ്യ കോച്ചിന്റെ മുന്‍ഭാഗം ഇടിയില്‍ ചളുങ്ങിപ്പോയി. പത്ത് മിനുട്ടോളം നിര്‍ത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷം ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു. ഇതേ റൂട്ടില്‍ തന്നെയാണ് വന്ദേഭാരത് ട്രെയിന്‍ വ്യാഴാഴ്ച കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. നാല് പോത്തുകള്‍ അപകടത്തില്‍പെട്ട് ചത്തിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു.

Content Highlights: After collision with cattle, Vande Bharat Express now suffers 'jammed wheel'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented