പ്രതീകാത്മക ചിത്രം | Photo:PTI
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഭീഷണി സന്ദേശങ്ങള്‍ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളില്‍ അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് സിബിഐയുടെ നടപടി.
ഭീഷണികള്‍ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളില്‍ സിബിഐയും രഹസ്യാന്വേഷണ വിഭാഗവും പ്രതികരിക്കുന്നില്ലെന്നും അന്വേഷണ ഏജന്‍സികള്‍ യാതൊരു വിധത്തിലും സഹായിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
സിബിഐയുടെ സമീപനത്തില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയുന്നതില്‍ ദുഃഖമുണ്ട്. ഇതാണ് നിലവിലെ അവസ്ഥ. ചില ഉത്തരവാദിത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാര്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടിയും കോടതി തേടിയിരുന്നു.
ഇതിനുപിന്നാലെയാണ് ആന്ധ്രയിലെ ജഡ്ജിമാരെ അപമാനിച്ച കേസിലെ പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ സന്ദേശങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രാ ഹൈക്കോടതി ജഡ്ജിമാര്‍ പരാതിപ്പെട്ടിരുന്നത്.
content highlights: After Chief Justice Rebukes CBI, Arrests Over Posts Targeting Judges
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..