ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് | Photo: ANI
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പരിഹസിക്കുന്ന ട്രോളുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.പിമാര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. 13 എംപിമാരാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത് നല്‍കിയത്. മഹരാഷ്ട്രയിലെ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ് ട്രോളുകള്‍ക്ക് പിന്നിലെന്ന് എം.പിമാര്‍ കത്തില്‍ ആരോപിച്ചു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവും ശിവസേനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കുന്നത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ്. ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയില്‍ വിശ്വാസ വോട്ടെടുപ്പിന് സഭ വിളിച്ചുചേര്‍ത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസ് ചില ചോദ്യങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ പരിഹസിക്കുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
ചീഫ് ജസ്റ്റിസിന് എതിരായ ട്രോളുകള്‍ നീതിനിര്‍വഹണത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ എം.പിമാര്‍ രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചു. ഇത്തരം ട്രോളുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി എടുത്തില്ലെങ്കില്‍ ഇത് മറ്റൊരു തലത്തിലേക്ക് പോയേക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ് എം.പി. വിവേക് തന്‍ഖ എഴുതിയ കത്തില്‍ മറ്റ് 12 എം.പിമാര്‍ ഒപ്പിട്ടു. കോണ്‍ഗ്രസില്‍ നിന്ന് ദിഗ്വിജയ് സിംഗ്, ശക്തി സിംഗ് ഗോഹില്‍, പ്രമോദ് തിവാരി, ആമീ യാഗ്‌നിക്, രഞ്ജീത് രഞ്ജന്‍, ഇമ്രാന്‍ പ്രതാപ് ഗര്‍ഹി എന്നിവരാണ് ഒപ്പുവച്ചത്. ആം ആദ്മി പാര്‍ട്ടി എം.പി. രാഘവ് ചദ്ദ, ശിവസേന ഉദ്ദവ് താക്കറെ പക്ഷ എം.പി. പ്രിയങ്ക ചതുര്‍വേദി, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയാ ബച്ചന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ച മറ്റ് എം.പിമാര്‍.
Content Highlights: After Chief Justice Of India Trolled, Opposition MPs Ask President To Act
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..