ബോറടി മാറ്റാന്‍ ചീട്ടുകളിച്ചു; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്


അമരാവതി: ലോറി ഡ്രൈവര്‍മാര്‍ ചീട്ട് കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് ഒറ്റയടിക്ക് കൊറോണ വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവത്തില്‍ 15 പേര്‍ക്കും ഒറ്റയടിക്ക് വൈറസ് ബാധയുണ്ടായതായി കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.

കൃഷ്ണലങ്കയിലാണ് ആദ്യ സംഭവമുണ്ടായത്. വെറുതെയിരിക്കുമ്പോള്‍ നേരംപോക്കുന്നതിനുവേണ്ടിയാണ് ലോറി ഡ്രൈവര്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. 24 പേരുണ്ടായിരുന്ന സംഘത്തില്‍ എല്ലാവര്‍ക്കും വൈറസ് ബാധയുണ്ടായി.

ഇതിനു സമാനമായ സംഭവമാണ് കര്‍മികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് വൈറസ് പകര്‍ന്നത്. രണ്ടു സംഭവത്തിലുമായി ഏതാനും ദിവസങ്ങള്‍ക്കിടയില്‍ 40 ഓളം പേര്‍ക്കാണ് വൈറസ് ബാധിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേയ്ക്കും നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കോവിഡ് ഹോട്ട് സ്‌പോട്ട് ആണ് വിജയവാഡ. 100ല്‍ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പുതിയ കൊറോണ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: After "Bored" Driver Plays Cards With Friends, 24 Infected With COVID-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented