ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കാന്‍ സിനിമകളുടെ വിജയങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. രൂക്ഷവിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതെന്നും വൈകാരികമായി പെരുമാറുന്ന വ്യക്തിയായതിനാല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് വിഷയം ചര്‍ച്ചയാക്കിയത്. തന്റെ പ്രസ്താവന വസ്തുതാപരമായി ശരിയായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
കടുത്ത വിമര്‍ശമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഉയര്‍ന്നത്. വിവരമില്ലാത്ത പ്രസ്താവന എന്നായിരുന്നു കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്. സാമുഹിക മാധ്യമങ്ങളില്‍ മന്ത്രിയുടെ പ്രസ്താവന വലിയ ട്രോളുകള്‍ക്ക് കാരണമായി. ട്വീറ്ററില്‍ കഴിഞ്ഞ ദിവസം ടോപ്പ് ട്രെന്‍ഡിങ്ങില്‍ എത്തിയതും മന്ത്രി രവി ശങ്കര്‍ പ്രസാദായിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായത്.
content highlights: after being trolled, Ravi Shankar Prasad withdraws statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..