ന്യൂഡല്‍ഹി: കുറ്റിപ്പുറം കെ എം സി ടി ലോ കോളേജിന് അഫിലിയേഷന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. കോളേജുകളുടെ അഫിലിയേഷനും ആയി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുതാര്യത കാണിക്കണം എന്ന് കാലിക്കറ്റ് സര്‍വകലാശാലയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കോളേജിന് അഫിലിയേഷന്‍ നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ ഹര്‍ജി ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തള്ളി.
ബി. കോം എല്‍ എല്‍ ബി കോഴ്‌സിന് അഫിലിയേഷന്‍ നല്‍കണം എന്ന് ആവശ്യപ്പെട്ട് കോളേജ് നല്‍കിയ അപേക്ഷ സര്‍വകലാശാല തള്ളിയിരുന്നു. കോഴ്‌സ് ആരംഭിക്കാന്‍ കോളേജ് നിര്‍ദേശിച്ച കെട്ടിടം താത്കാലികമാണെന്നും, കുട്ടികളുടെ കായിക സാംസ്‌കാരിക പരിപാടികള്‍ക്ക് ആയി വേണ്ടത്ര സ്ഥലം നീക്കി വച്ചിട്ടില്ല എന്നും, ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്തകം ഇല്ല എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു സര്‍വ്വകലാശാല അഫിലിയേഷന്‍ നിഷേധിച്ചത്. എന്നാല്‍ 4400 പുസ്തകങ്ങള്‍ മാത്രമേ ഉള്ളു എന്ന് പറഞ്ഞ് ഒരു കോളേജിന് അഫിലിയേഷന്‍ നിഷേധിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അഫിലിയേഷനുമായി ബന്ധപ്പെട്ട വസ്തുതാവിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ സര്‍വകലാശാല കൂടുതല്‍ ജാഗ്രത കാണിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു
Content Highlight: Affiliation: Calicut University should be transparent; Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..