ലക്ഷദ്വീപിൽ നിന്നുള്ള കാഴ്ച |ഫോട്ടോ: ബി.മുരളീകൃഷ്ണൻ|മാതൃഭൂമി
കൊച്ചി: ലക്ഷദ്വീപ് സന്ദര്ശിക്കുന്നതിതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും നല്കിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. എംപിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ അപേക്ഷ തള്ളിയത്. നേരത്തെയും കോണ്‍ഗ്രസ് എംപിമാര്‍ക്ക് ദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു.
ലക്ഷദ്വീപില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ടി.എന്‍. പ്രതാപന് എംഎല്‍എ പറഞ്ഞു. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കും. തുടര്‍ന്നും അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ടി.എന്‍. പ്രതാപന് പറഞ്ഞു.
ഇതിനിടെ ദ്വീപില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടായി. 151 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കായിക യൂണിറ്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
വിനോദ സഞ്ചാരമേഖല നിശ്ചലമായതിനാലാണ് പിരിച്ചുവിടലെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം. മുന്‍ വര്‍ഷങ്ങളിലും സമാനനടപടി സ്വീകരിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..