ഷിന്ദേ മുഖ്യമന്ത്രിപദം നിരസിച്ചു, പിന്നീട് അച്ഛനെ ചതിച്ചു; ആരോപണവുമായി ആദിത്യ താക്കറെ


ആദിത്യ താക്കറെ, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്ദേ | Photo: PTI

മുംബൈ: ബിജെപിക്ക് ഒപ്പം ചേര്‍ന്ന് വിമതനീക്കം നടത്തുന്ന ഏക്‌നാഥ് ഷിന്ദേയ്‌ക്കെതിരെ ആദിത്യ താക്കറെ. മെയ് 20-ന് തന്റെ പിതാവ് ഉദ്ധവ് താക്കറെയും ഷിന്ദേയുമായി നടത്തിയ സംഭാഷണത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. അന്ന് ഏക്‌നാഥ് ഷിന്ദേ അത് നിരസിച്ചിരുന്നുവെന്നാണ് ആദിത്യയുടെ വെളിപ്പെടുത്തല്‍. അന്ന് അത്തരമൊരു കാര്യം നിരസിച്ച ഷിന്ദേ ഒരു മാസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയെ ചതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത് തന്റെ പിതാവിന്റെ അനാരോഗ്യത്തെ തുടര്‍ന്നാണ്. ആ ഒരു അവസരം മുതലെടുത്ത് പാര്‍ട്ടിയെ ചതിക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഷിന്ദേ നടത്തിയത്. മുംബൈയില്‍ നടന്ന യുവസേനയുടെ യോഗത്തില്‍ സംസാരിക്കവേയാണ് ആദിത്യയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയെ വഞ്ചിച്ചവരോട് ഒരിക്കലും ക്ഷമിക്കില്ല. എന്നാല്‍ പോയവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ 40 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷിന്ദേ അവകാശവാദമുന്നയിക്കുന്നതിനിടെ പാര്‍ട്ടിയുടെ 12 എംപിമാരും ഷിന്ദേ ക്യാമ്പുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

അതേസമയം, വിമതരുമായി അടുക്കുന്നുവെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ സഹോദരന്‍ സുനില്‍ റാവത്ത് നിഷേധിച്ചു. ചതിയന്‍മാരുടെ മുഖം കാണാന്‍ താന്‍ എന്തിന് ഗുവാഹത്തിയിലേക്ക് പോകണമെന്നും അതിലും നല്ലത് ഗോവയില്‍ പോയി പ്രകൃതി ഭംഗി ആസ്വദിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അവസാന ശ്വാസം വരെ പാര്‍ട്ടിക്ക് ഒപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഏക്നാഥ് ഷിന്ദേ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തന്നെയും 15 എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഷിന്ദേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. ഇതിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള വിമത എംഎല്‍എമാരുടെ യോഗവും ഏക്നാഥ് ഷിന്ദേ വിളിച്ചിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സന്ദേശമാണ് വിമത എംഎല്‍എമാര്‍ക്ക് ഷിന്ദേ നല്‍കിയിരിക്കുന്നത്.

Content Highlights: aditya thackeray, eknath shinde

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented