രാഷ്ട്രപതി ദ്രൗപദി മുർമു, അധീർ രഞ്ജൻ ചൗധരി | Photo: ANI
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടു ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരി. സംഭവിച്ചത് നാക്കുപിഴയാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി അദ്ദേഹം രാഷ്ട്രപതിക്ക് കത്തയച്ചു.
കഴിഞ്ഞദിവസം അധീര്‍ രഞ്ജന്‍ നടത്തിയ രാഷ്ട്രപത്‌നി പരാമര്‍ശം, പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബുധനാഴ്ച പാര്‍ലമെന്റിനുപുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ അധീര്‍, രാഷ്ട്രപതിയെ 'രാഷ്ട്രപത്‌നി' എന്ന് വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് അധീര്‍ തിരുത്തിയെങ്കിലും രാഷ്ട്രപതിയെ കോണ്‍ഗ്രസ് അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ഭരണപക്ഷം വന്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ഇരുസഭകളും പലവട്ടം നിര്‍ത്തിവെച്ചു. ലോക്സഭയില്‍ പ്രതിഷേധം കൈയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തിരുന്നു.
Content Highlights: adhir ranjan chaudhary expresses regret over controversial remark on rashtrapati
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..