Photo | AP
ന്യൂഡല്‍ഹി: അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെബി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി എന്റര്‍പ്രൈസസിലെ വന്‍ നിക്ഷേപകരെ കുറിച്ചും അവര്‍ നിക്ഷേപിച്ച തുക എത്രയെന്നും, എഫ്.പി.ഒ റദ്ദാക്കാനുള്ള കാരണമെന്തെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ എഫ്.പി.ഒ. പിന്‍വലിച്ചു.
പ്രസന്‍ജിത് ബോസ് എന്നയാളാണ് ജനുവരി 31-നും ഫെബ്രുവരി എട്ടിനുമായി വിവരാവകാശ നിയമപ്രകാരം സെബിക്ക് അപേക്ഷ നല്‍കിയത്.
എന്നാല്‍ ഇതിനു മറുപടിയില്ലാതായതോടെ ഇദ്ദേഹം ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കി. ഇതോടെ സെബിയുടെ അടുക്കല്‍ ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്ന് മറുപടി നല്‍കി.
Content Highlights: adani's rs 20,000-cr fpo subscriber info not available, sebi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..