എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ അദാനി; 29 % ഓഹരി വാങ്ങി


ഗൗതം അദാനി

മുംബൈ: മാധ്യമരംഗത്തും പിടിമുറുക്കാന്‍ ബിസിനസ് ഭീമനായ അദാനി ഗ്രൂപ്പ്. മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു. ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്ന് കമ്പനി അറിയിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ കമ്പനിയുടെ പേരിലാണ് ഓഹരികള്‍ വാങ്ങിയത്. എന്‍ഡിടിവി പ്രമോട്ടര്‍മാരില്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ 99.5 ശതമാനം ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ വാങ്ങുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ എന്‍ഡിടിവിയില്‍ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.

ഇതിന് പുറമെ എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേരിട്ട് അദാനിക്ക് ഓഹരി വില്‍ക്കുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രധാന ഓഹരി ഉടമകളായ രാധികയോ പ്രണോയ് റോയിയോ ഇത്തരത്തില്‍ ഉടമസ്ഥാവകാശ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവി അറിയിച്ചിരിക്കുന്നത്.



Content Highlights: Adani to buy stake in NDTV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented