ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് പുഗലിയയെ സി.ഇ.ഒ. ആന്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ച് അദാനി ഗ്രൂപ്പ്. കമ്പനിയുടെ മാധ്യമ സംരംഭത്തിന് ഇനി നേതൃത്വം നല്‍കുക സഞ്ജയ് ആയിരിക്കും. 

രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് സഞ്ജയ്. ഡിജിറ്റല്‍, ടെലിവിഷന്‍, അച്ചടി മാധ്യമം എന്നീ മേഖലകളിലും അനുഭവപരിചയമുണ്ട്.

സി.എന്‍.ബി.സി. ആവാസ്, സ്റ്റാര്‍ ന്യൂസ് ഹിന്ദി, സീ ന്യൂസ്, ആജ് തക് തുടങ്ങിയ ടെലി വിഷന്‍ ചാനലുകള്‍ക്കൊപ്പവും നവ് ഭാരത് ടൈംസ്, ബിസിനസ് സ്റ്റാന്റേഡ് എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വിന്റ് ഡിജിറ്റല്‍ മീഡിയ ലിമിറ്റഡിന്റെ പ്രസിഡന്റ്, എഡിറ്റോറിയല്‍ ഡയറക്ടര്‍ പദവിയില്‍നിന്ന് രാജിവെച്ചാണ് സഞ്ജയ് അദാനി ഗ്രൂപ്പില്‍ ചേരുന്നത്.

content highlights: adani group appoints sanjay pugalia as ceo and editor in chief