സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിക്കരുതായിരുന്നു എന്ന് സുപ്രീം കോടതി. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ആരോപണം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങള്‍ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുന്‍വിധിയോടെ ആണ് പ്രവര്‍ത്തിച്ചത് എന്ന് പറയരുത്. ആരോപണങ്ങള്‍ ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ ഉള്ളതാണെന്നും കോടതിയെയും, ജഡ്ജിയെയും അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് സഹായിക്കുക ആണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. നിലവിലെ പബ്ലിക് പ്രോസിക്യുട്ടര്‍ രാജി വച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഒരാഴ്ചയ്‌ത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിക്ക് എതിരെയും, ദിലീപിന് എതിരെയും ഗുരുതരമായ ആരോപണമാണ് ഇന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. രഹസ്യ വിചാരണ നടത്തണമെന്ന ഉത്തരവ് നിലനില്‍ക്കേ ഇരയായ നടിയെ ജഡ്ജി 20 ഓളം അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് വിചാരണ നടത്തിയത്. ജഡ്ജി ഇരയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തി എന്നും ദിലീപ് വിചാരണ വൈകിപ്പിക്കുവാന്‍ ശ്രമിക്കുക യാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ദിലീപിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വാദം അല്ലാതെ മറ്റാരുടെയും വാദം കേള്‍ക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി.
Content Highlight: Actress molestation case: state government's plea was rejected by the Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..