മുംബൈ: നടി കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നു. ബുധനാഴ്ചയാണ് താരം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്തപ്, രാഷ്ട്രീയ നിരീക്ഷകൻ തെഹ്സീൻ പൂനാവാല മറ്റു കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ താരം പാർട്ടിയിൽ ചേർന്നത്. ബുധനാഴ്ച നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ താരം തന്നെ ട്വീറ്റ് ചെയ്തു.

ജീവിതത്തിന്റെ പുതിയൊരു തുടക്കമാണിതെന്ന് കാമ്യ പറഞ്ഞു. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത എല്ലാവർക്കും നന്ദി. രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഒപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമെന്ന് താരം ട്വീറ്റ് ചെയ്തു. പ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും മറ്റു നേതാക്കളേയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.

ബിഗ്ബോസ് താരവും ടിവി അവതാരകയും കൂടിയാണ് കാമ്യ. 'മര്യാദ; ലേകിൻ കബ് തക്', 'ശക്തി - അസ്തിത്വ കെ ഇഹ്സാസ് കി' തുടങ്ങിയ പരിപാടികളിലൂടെയാണ് താരം അറിയപ്പെട്ടിരുന്നത്. 

Content Highlights: Actress Kamya Punjabi joins Congress, says excited to start political journey