'തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും'; നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി മാറ്റണമെന്ന ആവശ്യം തള്ളി


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ പ്രതി വിചാരണക്കോടതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്നത് വ്യക്തമാണെന്നും അതുകൊണ്ട് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും വിചാരണക്കോടതി മാറ്റണമെന്നുമായിരുന്നു അതിജീവതയുടെ ആവശ്യം.

ദിലീപ്| File Photo: PTI

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിയതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി റദ്ദാക്കി വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവുഉണ്ടോ എന്ന് സുപ്രീം കോടതി അതിജീവിതയുടെ അഭിഭാഷകരോട് ആരാഞ്ഞു. കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ഇതിന് മുമ്പും പല ശ്രമങ്ങളും ഉണ്ടായതായി ദിലീപ് സുപ്രീം കോടതിയില്‍ ആരോപിച്ചു.

കേസില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്ന ആശങ്ക കാരണമാണ് വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് അതിജീവിതയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി. കേസില്‍ നിന്ന് രണ്ട് പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ ഇതിനോടകം പിന്മാറി. കേസുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ദിലീപിന്റെ ഫോണില്‍നിന്ന് ഒരു അഭിഭാഷകന്റെ ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇതില്‍ വിചാരണക്കോടതി ജഡ്ജിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട കസ്റ്റഡി മരണത്തെ സംബന്ധിച്ച പരാമര്‍ശമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണ കോടതി ജഡ്ജി എന്ത് പിഴച്ചുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവ് ഉണ്ടോ എന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി ചോദിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ജഡ്ജിയുമായി ബന്ധപ്പെട്ടതിനും തെളിവുണ്ടോ എന്നും കോടതി ആരാഞ്ഞു. വിചാരണ കോടതിക്കോ ജഡ്ജിക്കോ തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് അറിയാന്‍കഴിയുന്നത് ഹൈക്കോടതിക്കും ഹൈക്കോടതിയിലെ ഭരണ സംവിധാനത്തിനുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഹൈക്കോടതി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പറഞ്ഞ വിധിയില്‍ ഇടപെടുന്നത് തെറ്റായ കീഴ്വഴക്കം ആയിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതിജീവിതയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, കെ. രാജീവ് എന്നിവര്‍ ഹാജരായി. ദിലീപിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.

വ്യാജ ആരോപണങ്ങള്‍ കൂടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന രാജ്യത്തെ വിചാരണ കോടതി ജഡ്ജിമാര്‍ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. അതിനാല്‍ പല വിചാരണ കോടതി ജഡ്ജിമാര്‍ക്കും ക്രിമിനല്‍ കേസ്സുകള്‍ കേള്‍ക്കാന്‍ താത്പര്യമില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ജാമ്യഹര്‍ജികള്‍ തീര്‍പ്പാക്കുന്ന ജഡ്ജിമാരാര്‍ക്കെതിരെ കോടതി വരാന്തകളില്‍ പലതരം ആരോപണങ്ങളും ഉന്നയിക്കുന്നു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇത് ഒരുപക്ഷേ സഹിക്കാന്‍ കഴിയും. എന്നാല്‍ വിചാരണ കോടതി ജഡ്ജിമാരുടെ കാര്യം വ്യത്യസ്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഹണി എം. വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് നടത്തുന്ന ശ്രമങ്ങളില്‍ ഇന്നും സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഹണി എം. വര്‍ഗീസിന്റെ പ്രവര്‍ത്തനത്തില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തുന്നത്. ഇന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി. ടി. രവികുമാര്‍ എന്നിവരാണ് തൃപ്തി രേഖപ്പെടുത്തിയതെങ്കില്‍ ഇന്നലെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജെ. കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിലും വിചാരണ കോടതി ജഡ്ജിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇരുപത് വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയം ഉളള ജുഡീഷ്യല്‍ ഓഫീസറാണ് ഹണിയെന്ന് സുപ്രീം കോടതി ഇന്ന് വാക്കാല്‍ നിരീക്ഷിച്ചു.

Content Highlights: actress attack case; Supreme court reject plea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented