ചെന്നൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് പിന്തുണയുമായി നടന്മാരായ പ്രകാശ് രാജും മാധവനും. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം.
"പൊള്ളിയ കാല്പ്പാദങ്ങളും കണ്ണുകളില്‍ വിശപ്പുമായി നീതിയും മാന്യതയും തേടി നമ്മുടെ കര്‍ഷകര്‍ നടന്നുവരികയാണ്. ഇതാണ് സത്യം. നിങ്ങളുടെ കളവുകളും പരാജയപ്പെട്ട വാഗ്ദാനങ്ങളുമാണ് കാരണം."
"അവര്‍ വന്ന് വാതിലില്‍ മുട്ടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് നീതി നല്‍കുമോ? അവര്‍ നിങ്ങളെ പുറത്താക്കുന്നതിനു മുമ്പേ ?" പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
With blisters in the foot.. hunger in their eyes our farmers have walked seeking #fairplay #dignity ...this is the Truth because of your Lies and failed promises .. will you give them justice as they knock at your door... before they rise to knock you out #justasking pic.twitter.com/6lry7X0wz1
— Prakash Raj (@prakashraaj) March 12, 2018
"ഈ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടി ഇതിനെ(കര്‍ഷകരുടെ ലോങ് മാര്‍ച്ച്) ഞാന്‍ പൂര്‍ണമായും നിറഞ്ഞ മനസ്സോടെയും പിന്തുണയ്ക്കുകയാണ്. ആ മാറ്റം കൊണ്ടുവരാം. കടം എഴുതിത്തള്ളാനും മാന്യമായ വേതനത്തിനും വേണ്ടി 180 കിലോമീറ്റര്‍ നടന്ന് കര്‍ഷകര്‍ മുംബൈയില്‍ എത്തിയിരിക്കുന്നു".- മാധവന് ട്വിറ്ററില്‍ കുറിച്ചു
I totally and whole heartedly support this for all farmers in this Nation. ....LETS MAKE THAT DIFFERENCE ..
— Ranganathan Madhavan (@ActorMadhavan) March 11, 2018
Walking 180 km, 35,000 Farmers Reach Mumbai For Debt Waiver, Fair Payhttps://t.co/78CMhwdJeK
അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് നടത്തുന്നത്.
ഏഴുദിവം മുമ്പ് ആരംഭിച്ച മാര്‍ച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സി പി എമ്മിന്റെ കര്‍ഷക വിഭാഗമായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 180 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് അരലക്ഷത്തോളം കര്‍ഷകര്‍ മുംബൈയില്‍ എത്തിയിരിക്കുന്നത്.
content highlights: Actors Prakash raj and madhavan supports farmers long march in maharashtra