200 കോടി തട്ടിപ്പ്;നിക്കിയും സോഫിയയും സുകേഷിനെ കാണാന്‍ ജയിലിലെത്തി,കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് പോലീസ്


നിക്കി തംബോലി. സോഫിയ സിങ്

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍, പ്രതിയുമായുള്ള രണ്ട് തെന്നിന്ത്യന്‍ നടിമാരുടെ കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി ഡല്‍ഹി പോലീസ്. നിക്കി തംബോലി, സോഫിയ സിങ് എന്നീ താരങ്ങളെ ശനിയാഴ്ച തിഹാര്‍ ജയിലിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കള്ളപ്പണക്കേസില്‍ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.

താരങ്ങളും മോഡലുകളുമായ ഇവര്‍ക്ക് സുകേഷ് ചന്ദ്രശേഖര്‍ പണം നല്‍കിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഉന്നതസ്ഥാനത്തിരിക്കുന്ന പലരില്‍ നിന്നുള്‍പ്പെടെ സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ്, നോറ ഫത്തേഹി, പിങ്കി ഇറാനി, സ്റ്റൈലിസ്റ്റ് ലീപാക്ഷി എല്ലവാഡി എന്നിവരെ പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.

കേസില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ നിരവധി പേര്‍ സുകേഷ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആഡംബര വാഹനങ്ങളിലെത്തിയ പലരും ജനപ്രിയ താരനിരയില്‍പ്പെട്ടവരാണ്. അന്വേഷണവുമായി ബന്ധപ്പെട്ടവരെ മാത്രമേ ഉപ്പോള്‍ ചോദ്യം ചെയ്യുന്നുള്ളൂവെന്നും തെളിവെടുപ്പ് പൂര്‍ണമായും വീഡിയോ ചിത്രീകരണം നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവം പുനഃസൃഷ്ടിച്ചതിലൂടെ നടന്ന തട്ടിപ്പിന്റെ കൃത്യമായ ധാരണ ലഭിച്ചു. ഇത് പ്രോസിക്യൂഷനില്‍ ഞങ്ങളെ സഹായിക്കും. ജയില്‍ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായി. ചന്ദ്രശേഖറിനെ കാണാന്‍ പോകുന്നവര്‍ക്ക് സുരക്ഷാ പരിശോധന നടത്തിയില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികളാണ് സുകേഷ് നല്‍കിയത്. കൈക്കൂലി നല്‍കിയതിനാല്‍ സന്ദര്‍ശകരെ ആരും തടഞ്ഞിട്ടില്ല. ചന്ദ്രശേഖറിന് ജയിലിനുള്ളില്‍ ടെലിവിഷന്‍, സോഫ തുടങ്ങിയ സൗകര്യങ്ങളുള്ള ഓഫീസ് ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ഓഫീസ് പോലെയാണ്, ജയിലല്ലെന്നും പോലീസ് വ്യക്തമാക്കി.

ഡല്‍ഹി പോലീസിന്റെ ഇക്കണോമിസ് ഒഫന്‍സസ് വിങ്ങിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തീകരിച്ചത്.

Content Highlights: Actors Nikki Tamboli, Sofia Singh Visit Jail To Recreate Meet With Conman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented