ആന്ധ്രയില്‍ മന്ത്രിമാരുടെ വാഹനത്തിന് നേരേ നടന്‍ പവന്‍ കല്യാണിന്റെ അനുയായികളുടെ ആക്രമണം


പവൻ കല്യാൺ | Photo: UNI

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മന്ത്രിമാരായ ആര്‍.കെ റോജയുടെയും ജോഗി രമേഷിന്റെയും കാറിന് നേരേ തെലുങ്ക് സിനിമ താരവും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ അനുയായികളുടെ ആക്രമണം. ശനിയാഴ്ച വിശാഖപട്ടണം വിമാനത്താവളത്തിന് പുറത്തുവച്ചാണ് വൈ.എസ്.ആര്‍.സിയുടെ പാര്‍ട്ടി മന്ത്രിമാരുടെ കാറിന് നേരേകല്ലേറുണ്ടായത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ റോജയുടെ ഡ്രൈവറെ ആശുപത്രിയിലേയ്ക്ക് മാറ്റി. മന്ത്രിമാരുടേതിന് പുറമെ ടി.ടി.ഡി ചെയര്‍മാന്‍ സുബ്ബ റെഡ്ഡിയുടെ വാഹനത്തിന് നേരേയും ആക്രമണമുണ്ടായി.

വിമാനത്താവളത്തിലെത്തിയ തങ്ങളുടെ നേതാവ് പവന്‍ കല്യാണിനെ സ്വാഗതം ചെയ്യാന്‍ ജനസേന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും താരത്തിന്റെ ആരാധകരും എത്തിയിരുന്നു. പവന്‍ കല്യാണിനെതിരേ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്ന വൈ.എസ്.ആര്‍.സിയുടെ നേതാക്കന്മാര്‍ക്കെതിരേയുള്ള അമര്‍ഷമാണ് അനുയായികള്‍ പ്രകടിപ്പിച്ചത്. 'വിശാഖ ഗര്‍ജന' റാലിയ്ക്ക് പിന്നാലെ മന്ത്രിമാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പോലീസ് ബലം പ്രയോഗിച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

ജനസേന പ്രവര്‍ത്തകരുടെ പെരുമാറ്റത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി റോജ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയം നല്ല അന്തരീക്ഷത്തിലായിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഒഴിവുസമയമുണ്ടെങ്കില്‍ സിനിമ ചെയ്യണമെന്നും ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കരുതെന്നും പവന്‍ കല്യാണിനോട് മന്ത്രി ആവശ്യപ്പെട്ടു.

Content Highlights: Andhra Ministers Card attacked by s Actor Pawan Kalyans Supporters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented