മുംബൈ: ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. അയല്‍വാസിയെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് നടനെതിരെ ശിക്ഷ വിധിച്ചത്. കേസില്‍ അപ്പീല്‍ പോകുന്നതുവരെ 12,000 രൂപയുടെ ജാമ്യത്തില്‍ ആദിത്യ പഞ്ചോളിയെ വിട്ടയച്ചു. 

2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഞ്ചോളിയുടെ അയല്‍വാസിയായ പ്രതിക് പര്‍സാനിയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ഇടിച്ച് മൂക്കിന് പരിക്കേല്‍പ്പിക്കുകയായിരുന്നു. പഞ്ചോളിയുടെ വീട്ടിലേക്ക് വന്ന അതിഥി പര്‍സാനിയുടെ വാഹനം പാര്‍ക്ക് ചെയ്യുന്നിടത്ത് കാര്‍ നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.