മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു


Teesta Setalvad | Photo: ANI

അഹമ്മദാബാദ്: മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെ ഗുജറാത്ത് എ.ടി.എസ് (anti-terror squad) അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങൾ നൽകി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

തീസ്തയെ മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും.

2002-ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് തീസ്ത അടക്കമുള്ളവർക്കെതിരെ പുതിയ എഫ്ഐആർ ഗുജറാത്ത് എടിഎസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചില സന്നദ്ധസംഘടനകളും മറ്റു ചില വ്യക്തികളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഈ കേസ് കൊണ്ടു വന്നത് എന്നാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്തിലുണ്ടായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ആർ.ബി. ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും നിലവിൽ തടവില്‍ കഴിയുന്നതുമായ സഞ്ജീവ് ഭട്ടിനെതിരേയും കേസെടുത്തിട്ടുണ്ട്.

Content Highlights: Activist Teesta Setalvad arrested by Gujarat ATS

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented