ഫാ. സ്റ്റാൻ സ്വാമി | Photo:PTI
മുംബൈ: ഏകതാ പരിഷത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആദിവാസി അവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ സ്റ്റാന്‍ സ്വാമി (83)യുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി.
2020 ഒക്ടോബറിലാണ് റാഞ്ചിയില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു.
സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്നും രണ്ട് ചെവികളുടേയും കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ ജാമ്യാപേക്ഷയെ എതിര്‍ത്തു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സ്റ്റാന്‍ സ്വാമി പിന്തുണ നല്‍കിയതിന് തെളിവുണ്ടെന്നും ഇത് ഗൗരവകരമായ കുറ്റമാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ കോടതിയില്‍ വാദിച്ചു.
2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡയില്‍ നടന്ന യോഗത്തില്‍ രാജ്യത്ത് അക്രമം നടത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..