ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധികാലത്തെ പ്രവര്‍ത്തനം നോക്കി ഓരോ രാജ്യങ്ങളുടെയും ലോകം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആസിയാന്‍ - ഇന്ത്യ നെറ്റ്‌വര്‍ക്ക് ഓഫ് തിങ്ക് ടാങ്ക്‌സിന്റെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നമുക്ക് എന്തുവേണമെങ്കിലും നടിക്കാം. എന്നാല്‍ പ്രതിസന്ധികാലത്തെ പ്രവര്‍ത്തനം നോക്കി ലോകം ഓരോ രാജ്യങ്ങളെയും വിലയിരുത്തും. മഹാമാരിക്കിടയിലും ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളുടെ ഭൂമി കൈയേറാനാണ് ചൈന ശ്രമിച്ചത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുക പോലും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പല അപകടങ്ങളെയും കുറിച്ചുള്ള സൂചനകള്‍ പല രാജ്യങ്ങളുടെയും പ്രവര്‍ത്തനങ്ങളിലൂടെ വെളിപ്പെട്ടു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കേണ്ടത് സംബന്ധിച്ച പുതിയ തിരിച്ചറിവുകളും ഇക്കാലത്തുണ്ടായി. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ജപ്പാന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്കുവേണ്ടി മുഖ്യമായും ചൈനയെ ആശ്രയിക്കുന്നതില്‍നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുപോലൊരു പ്രതിസന്ധി നമുക്കാര്‍ക്കും മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. ലോകം മുഴുവനും അതിന്റെ സാമ്പത്തിക ആഘാതം ദൃശ്യമാകുമെന്നും എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
Content Highlights: actions of nations during COVID 19 will determine how the world perceive them - S Jaishankar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..