ഡൽഹി ഹൈക്കോടതി| Photo: PTI
ന്യൂഡല്‍ഹി: മാസ്കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാങ്വിയാണ് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. സമൂഹത്തിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവരാണ് പോലീസ് എന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read
ഡ്യൂട്ടി സമയത്ത് മാസ്ക് ധരിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡല്‍ഹി പോലീസിലെ ആരെങ്കിലും ഡ്യൂട്ടിസമയത്ത് മാസ്ക് ധരിക്കാതിരിക്കുകയോ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം.
രാജ്യത്തെ പൗരന്മാര്ക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണ് പോലീസുകാരെന്നും അതിനാല്‍ അവരുടെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു വീഴ്ചകളും ഉണ്ടാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
Content Highlights: action should be taken against delhi policemen those who dont wear mask and helmet-highcourt
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..