-
ലഖ്‌നൗ: അലിഗഢ് സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബറിലുണ്ടായ സംഘര്‍ഷത്തിനിടെ ക്യാമ്പസിന് പുറത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തകര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഢിലും പ്രതിഷേധം നടന്നത്.
പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് പോലീസുകാര്‍ ബൈക്കുകള്‍ തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു. ദൃശ്യത്തിലുള്ള പോലീസുകാരെ തിരിച്ചറിഞ്ഞ് നടപടി എടുക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസും വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിനോട് കോടതി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബൈക്കുകള്‍ തകര്‍ക്കുകയും വിദ്യാര്‍ഥികളെ അനാവശ്യമായി തടയുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുപി ഡിജിപിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആറ് വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുമായി മികച്ച ആശവിനിമയം സാധ്യമാക്കാനും സര്‍കലാശാല അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
Content Highlights: Act Against Cops Who Smashed Bikes At Aligarh University Protest: High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..