മുംബൈ: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യാതിരിക്കാനായി കുന്ദ്ര ഇതുവരെ ലക്ഷങ്ങളാണ് പോലീസിന് കൈക്കൂലിയായി നൽകിയതെന്നാണ് വിവരം. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നൽകിയെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നുത്.

കേസിൽ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി കാര്യം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് മെയിൽ അയച്ചിരുന്നുവെന്നും അറസ്റ്റ് തടയാൻ വേണ്ടിയുള്ള മുൻകരുതലായിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും മിഡ് ഡേ റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജൂലൈയിലാണ് കുന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തത്. നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlights: accused says, Raj Kundra paid Rs 25 lakh bribe to avoid arrest