അപകടത്തിന്റെ സിസിടിവി ദൃശ്യം, ദിഗ്‌വിജയ സിങ്ങ് | ഫോട്ടോ: twitter.com/PoliticalKida, ANI
ഭോപ്പാല്‍: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. മധ്യപ്രദേശിലെ രാജ്ഗഡില്‍ വ്യാഴാഴ്ച നടന്ന അപകടത്തില്‍ രാം ബാബു ബാഗ്രി എന്ന ഇരുപതുകാരനാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
യുവാവ് അശ്രദ്ധമായി വലത്തേക്കു തിരിയുന്നതും വേഗത്തില്‍ വരികയായിരുന്ന കാര്‍ ബൈക്കിലിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച യുവാവിനെ തുടര്‍ ചികിത്സയ്ക്കായി ഭോപ്പാലിലെ ആശുപത്രിയിലേക്കു മാറ്റി.
യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കേസടുത്ത പോലീസ് കാര്‍ പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റു ചെയ്യുകയും ചെയ്തു.
Content Highlights: accident betwwen congress leader digvijaya singhs car and bike
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..