സുശാന്തിന്റെ മരണം: സിബിഐ അന്വേഷണമെന്ന ബിഹാറിന്റെ ആവശ്യം അംഗീകരിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍


സുശാന്ത് സിങ് രാജ്പുത്‌. Photo: AFP

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് തുഷാര്‍ മെഹ്ത ഇക്കാര്യം അറിയിച്ചത്.

സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ്‌ റിയക്കെതിരെ പട്‌ന പോലീസില്‍ പരാതി നല്‍കിയത്. മകന്റെ അക്കൗണ്ടില്‍നിന്ന് റിയ ചക്രബര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ കെ.കെ. സിങ് ആരോപിച്ചു.

മുംബൈയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ പോലീസിന്റെ അധികാര പരിധി ചോദ്യം ചെയ്താണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൊവ്വാഴ്ചയാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്തത്.

ബിഹാറില്‍നിന്നുള്ള അന്വേഷണസംഘത്തോട് മുംബൈ പോലീസ് സഹകരിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയായിരുന്നു കേസ് സി.ബി.ഐക്ക് കൈമാറിയത്. കേസ് സി.ബി.ഐക്ക് വിടുന്നതിനെ മഹാരാഷ്ട നേരത്തേതന്നെ എതിര്‍ത്തിരുന്നു. കേസന്വേഷണം സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളും ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു.

Content Highligts: Accepted Bihar request for CBI probe into Sushant’s death-Centre to Supreme Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented