ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി മരവിപ്പിച്ചു; ജയിലിൽ തുടരും


മാവോയിസ്റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ സായിബാബയും ഒരു മാധ്യമ പ്രവര്‍ത്തകനും ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ളവരെ 2017-ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.

ജി.എൻ.സായിബാബ | ഫോട്ടോ: പിടിഐ

നാഗ്പുര്‍: ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജി.എൻ. സായിബാബ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയാണ് മരവിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

2017-ല്‍ വിചാരണക്കോടതി സായിബാബയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടത്. ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അദ്ദേഹത്തെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി മരവിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് എംആർ ഷാ അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. കേസ് ഡിസംബർ 8ന് വീണ്ടും പരിഗണിക്കും.



മാവോയിസ്റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ സായിബാബയും ഒരു മാധ്യമ പ്രവര്‍ത്തകനും ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ളവരെ 2017-ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

Content Highlights: Academic GN Saibaba To Stay In Jail, Rules Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented