ഉറങ്ങിക്കിടക്കവെ എ.സി. പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു; അച്ഛനും മകനും ഗുരുതര പരിക്ക്


ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മകള്‍ മധുവാണ് വീട്ടിലേക്ക് എ.സി. വാങ്ങിയത്. ഞായറാഴ്ച രാത്രി ഇവരുടെ താമസസ്ഥലത്തുനിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു

ലക്ഷ്മി റാത്തോഡ്, മധു, തേജാഭായി. photo: mid-day

മുംബൈ: ലോവര്‍ പരേലിലെ വീട്ടില്‍ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വസതിയിലാണ് അപകടമുണ്ടായത്. എ.സി. പൊട്ടിത്തെറിച്ചതുമൂലം ചെറിയ രീതിയില്‍ തീപ്പിടിത്തവുമുണ്ടായി.

ലക്ഷ്മി റാത്തോഡ് (60) മകള്‍ മധു (38) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയുടെ ഭര്‍ത്താവ് തേജാഭായിയുടെയും (72) മകന്‍ ദിനേശിന്റെയും(41) നില ഗുരുതരമാണ്. ഇവര്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മധുവാണ് വീട്ടിലേക്ക് എ.സി. വാങ്ങിയത്. ഞായറാഴ്ച രാത്രി ഇവരുടെ താമസസ്ഥലത്തുനിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. രാത്രി 12-നും രണ്ടിനുമിടയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപടര്‍ന്നത്.

പോലീസ് ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ മധുവിനെ സമീപത്തെ ബി.വൈ.എല്‍. നായര്‍ ആശുപത്രിയിലും മറ്റുള്ളവരെ കസ്തൂര്‍ബ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ലക്ഷ്മി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് അവര്‍ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ മധുവും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ദിനേശിന് 25 മുതല്‍ 30 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.

Content Highlights: AC unit blast, 2 died in mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented