ചണ്ഡീഗഡ്: ഇന്ത്യന്‍ സ്ത്രീകള്‍ക്കും സുരക്ഷാസേനയ്ക്കുമെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പഞ്ചാബ് അതിര്‍ത്തിയില്‍ ബലൂണ്‍ സന്ദേശങ്ങള്‍ കണ്ടെത്തി. പഞ്ചാബ് പാക് അതിര്‍ത്തിയിലുള്ള അതിര്‍ത്തി രക്ഷാ സേനയുടെ വിവിധ ഔട്ട് പോസ്റ്റുകള്‍ക്കടുത്താണ് സന്ദേശങ്ങള്‍ അടങ്ങിയ ബലൂണുകള്‍ കണ്ടെത്തിയത്.
സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ നാല്‍പ്പതോളം ബലൂണുകളാണ് ലഭിച്ചത്. ഫെറോസ്പുര്‍, പത്താന്‍കോട്ട്, അമൃത്‌സര്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രധാനമായും ബലൂണ്‍ കിട്ടിയത്. ഉറുദുവിലുള്ള സന്ദേശങ്ങളില്‍ പാക് സൈന്യത്തെ പരീക്ഷിക്കാനുള്ള ധൈര്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടോ എന്നതടക്കമുള്ള പരാമര്‍ശങ്ങളുമുണ്ട്.
ഫെറോസ്പുരിലെ സെഹ്‌ജെറ ഔട്‌പോസ്റ്റില്‍ നിന്നാണ് മോദിക്കെതിരായ പരാമര്‍ശമുള്ള സന്ദേശം ലഭിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പാകിസ്താനില്‍ നിന്നും അതിര്‍ത്തി പ്രദേശത്തേക്ക് വിട്ട ഹാപ്പി ബെര്‍ത്ത് ഡേ എന്നെഴുതിയ മൂന്നുമീറ്റര്‍ വ്യാസമുള്ള ബലൂണ്‍ 25000 അടി ഉയരത്തില്‍ നിന്ന് വ്യോമസേന പിടിച്ചെടുത്തിരുന്നു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സുരക്ഷ ശക്തമാക്കിയതായും പാകിസ്താനില്‍ നിന്ന് അതിര്‍ത്തിയിലേക്ക് എന്ത് കടത്തിവിട്ടാലും സുരക്ഷാ സേനയുടെ ഔട്‌പോസ്റ്റുകളില്‍ സെന്‍സര്‍ ചെയ്യപ്പെടുമെന്നും മുതിര്‍ന്ന അതിര്‍ത്തി രക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.