അബു സലേമിന്റെ ശിക്ഷ: പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പുപാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയെന്ന് സുപ്രീംകോടതി


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

ഫോട്ടോ:പി.ടി.ഐ

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ അധോലോക നേതാവ് അബു സലേമിന്റെ ശിക്ഷ സംബന്ധിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ടാഡ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ അബു സലേം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

പോര്‍ച്ചുഗല്‍ പൗരത്വമുള്ള അബു സലേമിനെ അവിടെനിന്ന് വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയോ വധശിക്ഷയോ നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അബു സലേം സുപ്രീം കോടതിയെ സമീപിച്ചത്. ജയിലില്‍ ഇരുപത്തി അഞ്ച് വർഷം പൂര്‍ത്തിയാകുമ്പോള്‍ ശിക്ഷ ഇളവിനായി കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പോര്‍ച്ചുഗല്‍ ജയിലില്‍ കഴിഞ്ഞ കാലഘട്ടം കൂടി കണക്കാക്കണമെന്ന അബു സലേമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 2030-ലാണ് സലേമിന്റെ ജയില്‍ വാസം ഇരുപത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നത്.

Content Highlights: Abu Salem's punishment: Supreme Court verdict

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented