ഗുജറാത്തിലും ഹിമാചലിലും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ


1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുന്ന ബിജെപി 2023ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ വിജയസാധ്യതയാണ് പ്രവചിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: AFP

അഹമ്മദാബാദ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും അധികാരത്തിലെത്തുമെന്ന് സർവെ. എബിപി - സിവോട്ടർ സർവെയാണ് ഗുജറാത്തിലേയും ഹിമാചൽപ്രദേശിലേയും വിജയം പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസിന് വൻ തകർച്ച നേരിടുമെന്നും സർവെയിൽ പറയുന്നു.

1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുന്ന ബിജെപി 2023ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് പ്രവചിക്കുന്നത്. 2017ൽ 99 സീറ്റുകളിലായിരുന്നു ബിജെപി നേടിയത്, 77 സീറ്റുകളായിരുന്നു കോൺഗ്രസിന്. കോൺഗ്രസിന് ഇത്തവണ 36 - 44 സീറ്റുകളായി ചുരുങ്ങുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 - 2 സീറ്റുകൾ വരെ നേടും. 17.4 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്ന് സർവെയിൽ പറയുന്നു.ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടാകുമെന്ന് സർവെയിൽ പറയുന്നു. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപി സ്വന്തമാക്കുക. എന്നാൽ ഇത് 2017നേക്കാൾ കുറവാണ്. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് ഷെയർ. 2017ൽ 44.4 ശതമാനമായിരുന്നു. എഎപി വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കുമെന്ന് സർവെ വ്യക്തമാക്കുന്നു.

ഹിമാചൽപ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സർവെയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. 37 - 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 - 29 സീറ്റുകൾ വരെയാണ് സർവെയിൽ പ്രവചിക്കുന്നത്. 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയുമെന്നും സർവെ. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ ഹിമാചൽ പ്രദേശിൽ ഉണ്ടാക്കാനിടയില്ല. 0 - 1 സീറ്റാണ് പ്രവചനം.

Content Highlights: ABP News-CVoter Opinion Poll Predicts BJP’s Victory In Both Gujarat And Himachal Pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented