Image Courtesy: NDTV screengrab
ഭോപ്പാല്‍: സര്‍ക്കാര്‍ ജോലിക്കുള്ള 15 ഒഴിവിലേക്ക് അപേക്ഷയുമായെത്തിയത് 11,000-ത്തോളം യുവാക്കള്‍. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നാണ് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിപ്പെടുത്തുന്ന ഈ വാര്‍ത്ത. പ്യൂണ്‍, വാച്ച്മെന്‍, ഡ്രൈവര്‍ തസ്തികകളിലേക്കാണ് ഇത്രയധികം യുവാക്കള്‍ അപേക്ഷയുമായെത്തിയത്. മധ്യപ്രദേശില്‍നിന്ന് മാത്രമല്ല, സമീപസംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍നിന്നുള്ള യുവാക്കളും തൊഴില്‍ തേടി എത്തിയിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ഏകദേശം 11,000 തൊഴില്‍രഹിതരായ യുവാക്കള്‍ ഗ്വാളിയോറിലേക്ക് എത്തിയെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താംക്ലാസ് വിജയമാണ് മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ബിരുദം, ബിരുദാനന്തരം, എന്‍ജിനീയറിങ്, എം.ബി.എ. യോഗ്യത ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ട്. സിവില്‍ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരും ഭാഗ്യപരീക്ഷണത്തിന് എത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ റിക്രൂട്ട്മെന്റിനെ കുറിച്ച് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് ഉയര്‍ത്തിയ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് തൊഴില്‍ തേടിയെത്തിയവരുടെ വന്‍കൂട്ടം. ഒരു വര്‍ഷം ഒരു ലക്ഷം പേരെ റിക്രൂട്ട് ചെയ്യും. ഒഴിവുകള്‍ നികത്താനുള്ള ഒരുമാര്‍ഗവും ഉപേക്ഷിക്കില്ല- എന്നായിരുന്നു കുറച്ചുദിവസം മുന്‍പ് ചൗഹാന് പറഞ്ഞത്. എല്ലാവരും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം, എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlights: About 11,000 people came forward with applications for 15 Job Vaccancy in Madhya Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..