കർണാടക ഹെെക്കോടതി | ഫോട്ടോ: PTI
ബെംഗളൂരു: ആരോഗ്യവാനായ ഭര്‍ത്താവിന് ഭാര്യയില്‍നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാംശം നല്കാന് ആവശ്യപ്പെടുന്നത് ഭര്‍ത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു.
ജീവനാംശം അനുവദിക്കാനുള്ള ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ലിംഗനീതി വ്യക്തമാക്കുന്നതാണെങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭര്‍ത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി.
കോവിഡ്കാലത്ത് തന്റെ ജോലിനഷ്ടമായെന്നും രണ്ടുവര്‍ഷമായി ജോലിയില്ലാത്തയാളാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയില്‍നിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Able-bodied man can't seek maintenance from his wife, says Karnataka HC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..