ബാങ്കോക്കിലേക്ക് പറക്കുന്നത് തടഞ്ഞു, അഭിഷേക് ബാനര്‍ജിയുടെ ബന്ധു മനേക ഗംഭീറിന് ഇ.ഡി നോട്ടീസ്


-

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ബന്ധു മനേക ഗംഭീറിനെ വിമാനത്താവളത്തില്‍ തടഞ്ഞ് സമന്‍സ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കോക്കിലേക്ക് പോകാനായി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. അഭിഷേകിന്റെ ഭാര്യ രുചിരയുടെ സഹോദരിയാണ് മനേക.

കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ബാങ്കോക്കിലേക്ക് പോകാനെത്തിയതായിരുന്നു മനേക. ഇമിഗ്രേഷന്‍ വിഭാഗത്തിലെത്തിയപ്പോഴാണ് തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്നുവെന്ന് മനേക അറിഞ്ഞത്.

കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഇവര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കുന്നത്. നേരത്തെ സെപ്റ്റംബര്‍ അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും തന്നെ ചോദ്യം ചെയ്യുന്നത് കൊല്‍ക്കത്തയിലായിരിക്കണമെന്ന് ആവശ്യപ്പെട്ട് മനേക ഗംഭീര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ അഭിഷേക് ബാനര്‍ജിയോടും ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഡല്‍ഹിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യല്‍ കൊല്‍ക്കത്തിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു.

ഇത് പ്രകാരം കൊല്‍ക്കത്തയിലെ ഇ.ഡി ഓഫീസില്‍ സെപ്റ്റംബര്‍ രണ്ടിന് ഏഴ് മണിക്കൂറാണ് അഭിഷേകിനെ ചോദ്യം ചെയ്തത്. തന്റെ അനന്തരവനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഏജന്‍സികളെ അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമുന്നയിച്ച് മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു.

കല്‍ക്കരി പാടങ്ങളുടെ സുരക്ഷ കേന്ദ്ര ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും അത് പോലും മനസ്സിലാക്കാതെയാണ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അമിത് ഷായുടെ ഏജന്‍സികള്‍ പെരുമാറുന്നതെന്നും മമത ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ അഴിമതി നടന്നാല്‍ അതിന് സംസ്ഥാനങ്ങള്‍ എന്താണ് ചെയ്യുകയെന്നും അവര്‍ ചോദിച്ചിരുന്നു.

Content Highlights: abhishek banerjee, maneka gambhir, ed, coal smuggling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented