ലോക്ക്ഡൗൺ കൊണ്ട് കൊറോണയെ തോല്‍പ്പിക്കാനാകുമോ? നൊബേൽ ജേതാവ് അഭിജിത് ബാനര്‍ജിക്ക് പറയാനുണ്ട്


ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ അടച്ചുപൂട്ടിയാല്‍ കൊറോണയെ തോല്‍പ്പിക്കാനാകുമോ? ഇല്ലെന്ന് പറയുകയാണ് നോബേല്‍ പുരസ്‌കാര ജേതാക്കളായ അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്‌ളോയും. കൊറോണയെ പരാജയപ്പടെുത്താന്‍ ലോക്ക് ഡൗണ്‍ കാലത്ത് ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് ഇരുവരും.

ബോധവത്കരണം മുതല്‍ ആരോഗ്യ സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. പശ്ചിമ ബംഗാളില്‍ രോഗത്തേക്കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളിലാണ് ഇരുവരും നിലവില്‍. ഇതിനിടയില്‍ കര്‍ണാടകയില്‍ നടത്തിയ ചെറിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വന്നിരിക്കുന്നത്.

ജനങ്ങള്‍ക്ക് കൊറോണയേപ്പറ്റി അറിയാം. എന്നാല്‍ എന്താണ് ചെയ്യേണ്ടത്, ചെയ്യരുതാത്തതെന്ത് തുടങ്ങിയ കാര്യങ്ങളേപ്പറ്റി അവര്‍ക്ക് ബോധ്യങ്ങളില്ലെന്ന് ഇരുവരും പറയുന്നു. രോഗവ്യാപനം രൂക്ഷമാകാനുള്ള കാരണങ്ങളായി നിരവധി സാധ്യതകളാണ് ഇവര്‍ നിരത്തുന്നത്.

ലോക്കഡൗണ്‍ വിജയകരമായാല്‍ രോഗവ്യാപനത്തിന്റെ തോത് വലിയ തോതില്‍ കുറയും. എന്നാല്‍ അതിന് ശേഷം അറിയപ്പെടാതിരിക്കുന്ന രോഗബാധിതനില്‍ നിന്ന് വൈറസ് പുതിയ ആളുകളിലേക്ക് ചേക്കേറും. ഇത്തരക്കാരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഡല്‍ഹിയില്‍ നിന്ന് വൈറസ് ബാധിച്ച ഒരാള്‍ തന്റെ വീട്ടിലേക്ക് പോയന്നിരിക്കട്ടെ, ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ കുടുംബാംഗങ്ങളിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാം.

അതേപോലെ നഗരങ്ങളിലെ ചേരിപ്രദേശങ്ങള്‍, കോളനി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗബാധിതനുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

ലോക്ക് ഡൗണിന്റെ മൂന്ന് ആഴ്ചക്കുള്ളില്‍ രോഗത്തെ പൂര്‍ണമായും തുടച്ചുനീക്കണം, അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് പിന്നാലെ വൈറസ് വ്യാപനം ദ്രുതഗതിയിലാകും. കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കുന്നതിന് മുന്നെ ലോക്ക് ഡൗണ്‍ കൊണ്ടുവന്നതിനാല്‍ സമൂഹത്തില്‍ ഭൂരിഭാഗത്തിനും വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടാകില്ലെന്നത് ഉറപ്പാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്ക് ഡൗണ്‍ മൂലം രോഗബാധിതരുടെ എണ്ണം കുറഞ്ഞു. പക്ഷെ പ്രശ്‌നമെന്താണെന്നാല്‍ വൈറസ് 21 ദിവസവും സമൂഹത്തിലുണ്ട് എന്നുള്ളതാണ്.

രാജ്യത്തെ ഓരോ പോക്കറ്റുകളിലും രോഗം പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളുണ്ടാകണം. രാജ്യത്തെ ഗ്രാമീണ മേഖലകള്‍ ഇപ്പോഴും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാതെ രോഗത്തിന് കീഴടക്കാന്‍ സാധിക്കുന്ന പ്രദേശങ്ങളാണ്. ഈയൊരു ദുരന്തം പ്രതീക്ഷിച്ചുവേണം മുന്നൊരുക്കങ്ങള്‍ നടത്താന്‍.

അതിനാല്‍ ബോധവത്കരണമാണ് പ്രധാനമായും വേണ്ടത്. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കൊറോണയേപ്പറ്റിയും ലക്ഷണങ്ങളെ പറ്റിയും അറിവുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ വേണം ബോധവത്കരണം നടത്താന്‍.

രോഗം പകരുമെന്നുള്ളതിനാല്‍ ഒളിച്ചുവെക്കാതെ സത്യസന്ധമായ റിപ്പോര്‍ട്ടിങ് അത്യാവശ്യമാണ്. എന്നാല്‍ വിവിധ തലത്തിലുള്ള റിപ്പോര്‍ട്ടിങ്ങിന് അധികാരികള്‍ തയ്യാറാകണം.

ഗ്രാമീണ മേഖലയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടി ഈ സമയവും പണവും വിനിയോഗിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ അതാതുസമയത്ത് ഉണ്ടാകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗം പുതിയതായി വ്യാപിക്കാനിടയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കും.

നിരവധി ആളുകളെ ഉള്‍പ്പെടുത്തി മൊബൈല്‍ യൂണിറ്റുകള്‍ രൂപീകരിക്കണം. വെന്റിലേറ്ററുകള്‍, ടെസ്റ്റിങ് കിറ്റുകള്‍, ആരോഗ്യ വിദഗ്ധര്‍ മറ്റ് ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ എന്നിവ അടങ്ങുന്ന സംഘമാണ് വേണ്ടത്. ഇവരെ ഉപയോഗിച്ച് ഒരേസമയം വിവിധ സ്ഥലങ്ങളില്‍ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.

പൊതു- സ്വകാര്യ മേഖലകളിലുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ചികിത്സാ സൗകര്യങ്ങള്‍ക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കണം.

രോഗപ്പകര്‍ച്ചയും നിയന്ത്രണങ്ങളും മൂലം തകര്‍ച്ചയിലായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കി സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റണം. നിലവില്‍ നല്‍കുന്നത് മതിയാകുന്നതല്ല. പുറത്തുപോയി രോഗം പകരുന്നത് തടയണമെങ്കില്‍ അവര്‍ക്ക് ജോലി ചെയ്യാതെ ജീവിക്കാന്‍ സാധിക്കണം. അതിനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്.

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ സംവിധാങ്ങളെ കാര്യക്ഷമമായി വിന്യസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വാക്‌സിന്‍ കണ്ടെത്തുന്നതുവരെ രോഗത്തിനെതിരെ സര്‍ക്കാര്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നും അഭിജിത് ബാനര്‍ജിയുടെ നിര്‍ദ്ദേശത്തിലുണ്ട്.

Content Highlights: Abhijit Banerjee-Esther Duflo’s Prescription to Battle Coronavirus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented