മുംബൈ: റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി. സൗത്ത് മുംബൈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പിയോ വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തു. 

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ മുംബൈ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. വിശദമായ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി മുംബൈ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

മുംബൈ ക്രൈംബ്രാഞ്ച് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. 

content highlights; Abandoned car found near Mukesh Ambani's house in Mumbai; gelatin recovered