കൊല്‍ക്കത്ത: ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. പശ്ചിമ ബംഗാളിലെ വ്യവസായ നഗരമായ ദുര്‍ഗാപുറിലാണ് സംഭവം. ട്രക്ക് പാലത്തിനടയില്‍ കുടുങ്ങിയത് നഗരത്തില്‍ വന്‍ഗതാഗതകുരുക്കിനിടയാക്കി. 

തപാല്‍ വകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. പാലത്തിനിടിയില്‍ നിന്ന് ട്രക്ക് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2007-ല്‍ കമ്മീഷന്‍ ചെയ്ത ഈ വിമാനം 2018 ഓടെയാണ് സര്‍വീസ് അവസാനിപ്പിച്ചത്.