ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലമായാണ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് തുടക്കമിടാന്‍ സാധിച്ചതെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ആര്‍ എസ്എസിന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ശ്രമം ഇതോടെ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ തറക്കല്ലിടന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
നമ്മള്‍ ഒരു ശപഥമെടുത്തിരുന്നു. 20-30 വര്‍ഷമെടുത്ത് മാത്രമേ നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് അന്നത്തെ ആര്‍എസ്എസ് അധ്യക്ഷന്‍ ബാലാസാഹേബ് ദിയോറസ് ഞങ്ങളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അതിനായി നാം ചെയ്ത അധ്വാനത്തിലൂടെ 30-ാം വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ നമ്മുടെ ശപഥം നിറവേറിയതിന്റെ ആഹ്ലാദം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു, മോഹന്‍ ഭഗവത് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരവും അഭിമാനകരവുമായ ദിനമാണ് ഇന്ന്. രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും നാഗരികതയും പുതിയൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആത്മാവിലാണ് ഭഗവാന്‍ രാമന്റെ ആദര്‍ശങ്ങളും ചിന്തകളും വസിക്കുന്നത്. രാമക്ഷേത്രം ഉയരുന്നതോടെ ഈ പുണ്യഭൂമി വീണ്ടും ലോകത്ത് അതിന്റെ മഹത്വം വിളംബരം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
प्रभु श्री राम मंदिर निर्माण असंख्य नाम-अनाम रामभक्तों के सदियों के निरंतर त्याग, संघर्ष, तपस्या और बलिदान का परिणाम है।
— Amit Shah (@AmitShah) August 5, 2020
आज के दिन मैं उन सभी तपस्वियों को नमन करता हूँ जिन्होंने इतने वर्षों तक सनातन संस्कृति की इस अमूल्य धरोहर के लिए संघर्ष किया।
जय श्री राम!
Content Highlights: Ayodhya Ram temple- decades-old struggle and has been a moment of great satisfaction- Mohan Bhagwat